Thursday, February 19, 2015

ആമുഖം

ഈ ബ്ലോഗിന്റെ ആമുഖം എഴുതുന്നതിനു മുൻപ് , ആദ്യം പറയുവാനുള്ളത് ഞാനൊരു ആയുർവേദ ഡോക്ടറല്ല. പക്ഷെ ചെറുപ്പം മുതലേ ആയുർവേദത്തോട് വല്ലാത്ത ഒരടുപ്പം ഉണ്ട്. അങ്ങനെ ഞാൻ ഒരു ആയുർവേദ ഡോക്ടറെ തന്നെ വിവാഹം കഴിച്ചു. എന്റെ ഈ ബ്ലോഗ്‌ ആയുർവേദത്തെ സ്നേഹിക്കുന്ന ആരോഗ്യത്തെ സ്നേഹിക്കുന്ന സാധാരണക്കാരായ വായനക്കാർക്ക് വേണ്ടിയാണു. ഈ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ്, ശാസ്ത്രീയ വിവരങ്ങൾ അവലോകനം ചെയ്തതിനു ശേഷം മാത്രമാണ് കൊടുക്കുന്നത്. ഓരോ കഥകളും വീണ്ടും വീണ്ടും പുനർചിന്തനം നടത്താനും അതെ കുറിച്ച് വീണ്ടും അവലോകനം നടത്താനും ഞാൻ എല്ലാ നല്ലവരായ വായനക്കാരെയും ക്ഷണിച്ചു കൊള്ളുന്നു. ഓരോ വായനക്കാരന്റെം തനതായ ആവിഷ്കാരസ്വാതന്ത്ര്യം, ആയുർവേദത്തെ സാധാരണക്കാരായ ജനങ്ങളിലേക്ക്, അവരുടെ ജീവിത ശൈലികളിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ടും ആശംസിച്ചു കൊണ്ടും എന്റെ ഈ ബ്ലോഗ്‌ ആരഭിക്കുന്നു.

കടപ്പാട് - എന്നും ഇപ്പോഴും എന്നെ സ്നേഹിക്കുകയും, ഈ ബ്ലോഗിന്റെ വസ്തുനിഷ്ടതക്കും അവലോകനത്തിനും ഒരുപാടു സഹായിക്കുന്ന എന്റെ ഭാര്യ അശ്വതി ഗിരീഷിനും എന്റെ നല്ലവരായ സുഹൃത്തുക്കൾക്കും.